













കോഴി ക്കോടു നഗരത്തിലും പരിസരത്തുമുള്ള ചില ദേശങ്ങളിലെ വളപ്പു പേരു കളിലെ ഘടകങ്ങൾ വിന്യസിക്കുന്നമാപ്പുകൾ നൽകുന്നു ഇവിടെകടലുണ്ടി കോഴി,മുക്കം,മൊക്കം,വൈപ്പു,ആറ്റ് വൈപ്പു,തുട്ങ്ങിയ നാമസൂച്കങ്ങളാണു കുറെയധികം ദേശങ്ങളിലേതു നൽകിയിരിക്കുന്നതു.ഇത്തരം പദങ്ങൾ അഥവാനാമമൂലകങ്ങൾ ഓരൊ ദേശത്തുംനൂറുകണക്കിനുണ്ട്.കാരണം ഓരോ ദേശത്തും 2000 വളപ്പുപേരുകൾ വരെ ഉണ്ടാകും. ഓരോ തരം വിഷയങ്ങളുടെ വിന്യാസം പ്രത്യെകം പരിശൊധിക്കുന്നതു ആവിഷയത്തിൽ ദേശത്തിന്റെ സ്വഭാവമെന്തെന്നു കാണാൻ ഏറ്റ്വും സഹായകരമാണു. കുളം എന്ന നാമമൂലകമോ കുന്നു എന്ന നാമമൂലകമോ വിന്യസിച്ചാൽ ഒരു ദേശത്തെ ഈ സ്ഥാനങ്ങൾ എങ്ങ്നെ വിന്യസിതമാണു എന്നു മനസ്സിലാവും. ഇവിടെ പേരുകൾ എന്നതിനു പകരം മൈക്രൊടോപ്പോണിംസ് -നാമമൂലകങ്ങൾ എന്നു പറ്യുന്നതാണു ശാസ്ത്ത്രീയം. കാരണം ഇന്നു നാം പറയുന്ന ഓരോദേശത്തും 2000-4000 വരെനാമമൂലകങ്ങൾ കിട്ടും .അവ ആറവനുഎ ദേശത്തിന്റെ മന്നു,ക്രിഷി,പഴയതും പുതിയതുമായ സ്ഥാപനങ്ങൾ,ജനാധിവാസ രീതികൾ,വിഭവസാദ്ധ്യതകൾ,ആവാസ വ്യവസ്ഥകൾ എന്നിവ വളരെ ക്രുത്യമായി ലഭിക്കും.ഓരൊ തുണ്ട് ഭൂമിക്കും -10-20 സെന്റു ഭൂമിയുടെ സമസ്ത്ത രൂപഭാവങ്ങളും ലഭ്യമാകുന്നു. മലബാറിൽ സെറ്റിൽമെണ്ടു രെകോർദുകൽ ഇതിനു സഹായകമായുണ്ടു. മറ്റിടത്തു ചിലപ്പോൾ ഫീൽദുസറ്വെയ് കൂടിവേണ്ടിവരും.ഇങ്ങനെ അടിസ്ഥാന ഭൂരേഖകൾ ഉപയൊഗിച്ചു “സമഗ്ര”ചരിത്രമെഴുതുക അഥവാ“ജൈവ രൂപ” ചരിത്രമെഴുതുക എന്നതാണു ഇതിണ്ടെ തത്വം .ഈ രീതി 1973 ൽ ഞാൻ ആരഭിച്ചു എന്നു ഗവ:ഉത്തരവു തന്നെ ഉദാഹരണമാണു. ചെറിയ കണികകളിൽ നിന്നു -സെഗ്മെന്റ്-വലിയ ജൈവഘടനയാണു കണികകളെ ഇണക്കി നെയ്തെടുക്കുന്നത്.അതു കൊണ്ടു അക്കാര്യം വിശദീകരിക്കുന്ന ഒരു ചോദ്യാവലി 1998-ൽ തയാറക്കി .നിളയുടെ പൈത്രുകം എന്ന പദ്ധതിയുടെ ഭാഗമായി കൂട്ടയ്മാപഠനം -ഇന്റെർ ഡിസിപ്ലിനറി പഠനവും പാർടിസിപറ്ററി റിസെറ്ച്ച് ,ഷെയറിങ്ങ്ഓഫ് ക്നൊളഡ്ജ് എന്നീരീതികളും - കേരളപഠനത്തിൽ ആവിഷ്കരിച്ചു. ഓരോ ദേശവും പഠിച്ച് പാരസ്പര്യത്തോടെ അവയെ കൂട്ടിയിണക്കി പലദേശങ്ങളുടെ അവസ്ഥകൾ അപഗ്രഥിക്കാം. അപ്പോൾ അതു ഏരിയാ പഠനമാകും. അതാണു “പ്രദേശ പഠനം” ഇതു ഒരു റവന്യുതാലൂക്കിനെ അടിസ്ഥാനമാക്കി യും ചെയ്യാം. പഴയ നാടുകൾ ഇന്നത്തെ പലതാലൂക്കുകൾ ചേർന്നതാണു .ഇവ ഒന്നിച്ചു ചേർത്താൽ “മലയാളനാടിന്റെ ഭരണമായി.
ഇവിടെ മാത്രുകാ മാപ്പുകൾ ചിലതു നൽകുന്നു. അവയുടെ ചില വിശദീകരണങ്ങൾ തുടറ്ന്നു നൽകാം