Monday, May 2, 2011

ദേശചരിത്രപഠനത്തിന്റെ വഴികൾ-1





കേരളത്തിലെ ദേശങ്ങളുടെ ചരിത്ര പഠനത്തിനു പരമ്പരാഗത രീതികളാണു ഉപയോഗിച്ച് പോന്നതു.കേരളചരിത്രത്തിന്റെ നാട്ടു വഴികൾ എന്ന്പുസ്തകം പരമ്പരാഗത പഠനങ്ങളുടെ അനേകം മാത്രുകകൾ പരിചയപ്പെടുത്തുന്നു( ഡൊ .എൻ എം .നമ്പൂതിരി/പി .കെ.ശിവദാസ് ഏപ്രിൽ 2009,ഡി സി ബുക്സ് കോട്ടയം.) ഇതിൽ ആധുനിക രീതിയിൽ പഠിക്കുന്ന സമ്പ്രദായവും പറയുന്നുണ്ട്. അതിൽത്തന്നെ സ്ഥ്ലനാമപഠനവഴിയിലൂടെ എങ്ങനെ പഠിക്കാമെന്നും വ്യക്തമാക്കുന്നുണ്ടു. പ്രസ്തുത പുസ്തകത്തിന്റെ പുറം ചട്ട കാണുക.ഇവിടെ ഒരു ദേശത്തിന്റെ സ്ഥലനാമാധിഷ്ഠിതമായ അടിസ്ഥാന ഭൂരേഖാചിത്രം നൽകുന്നു.ചിത്രം “A study of Place names in the Calicut District-S.wynad,Quilandy,Kozhikkode and Badagara" ( N M Nampoothiri ,Dept of MalayaaLam,univeRsity of Calicut 1973-1988,submitted for PhD in 1988.Supervising teacher :Dr KN Ezhuththachchan.)എന്ന പ്രബന്ധത്തിലേതാണു.നാം ആദ്യം ഇത്തരം ഭൂരേഖാ ചിത്രങ്ങൾ പരിചയപ്പെടണം. അതു http://www.malabarandkeralastudies.net എന്ന വെബ് സൈറ്റിൽ Linkഉണ്ട്.സൈറ്റിലെ Maps and Pictures എന്ന ബട്ടൺ അമർത്തുക.മാപ്പുകളും വിശദീകരണങ്ങളും കാണാം. ഇവിടെ നൽകുന്ന പുസ്തകങ്ങളിൽ ദേശചരിത്രപഠനങ്ങളുടെ വിവിധ തലങ്ങൾ വിശദമായി ചർച്ച ചെയ്യുന്നുണ്ടു.
The books shown discusses many aspects of Toponomy and study of village history.

No comments: