Monday, April 5, 2010

കോഴിക്കോടൻ ഓർമ്മകൾ -5




സാമൂതിരിമാർ 1200 എ ഡി യിലെങ്കിലും ഭരണം തുടങ്ങി.അന്നു പൂന്തുറക്കോൻ എന്നാണു ബിരുദം.1400 ൽ ചീനക്കാരാണു സാമൂരി/സാമിരി എന്നു ആദ്യം വിളിക്കുന്നതു.മാനവിക്രമൻ എന്നുമവർ പറയുന്നു.ഈ അധികാരികൾ കോഴിക്കൊദു നഗരത്തെ ആസൂത്രണം ചെയ്തു.ഇന്നത്തെ മിട്ടായിത്തെരു ആണു നഗരത്തിന്രെ യമസൂത്രം.ഇന്നത്തെ കോർട്ടു റോഡാണു പഴയ ബ്ബ്രഹ്മസൂത്രം.ഈ ബ്ബ്രഹ്മസൂത്രത്തിനു വടക്കുവശത്തായിരുന്നു പഴയ കമ്മട്ടം.അവിടം 1513ൽ ഒരിക്കൽ തീപിടിച്ചു.കമ്മട്ട പറമ്പു ഇന്നും ഉണ്ടു.
നഗരതിലെ രണ്ടു കൊത്തളങ്ങൾ തീ വെന്തു.1766ൽ.സാമൂതിരിയുടെ അവസാനത്തെ മാമാകം (മാമാകമാണു മാമാങ്കമല്ല)കഴിഞഞു കോഴിക്കോട്ടു വന്നു അഗ്നി പ്രവേശം ചെയ്തു. ഒടുവിൽ 2007-ൽ എസ് എം തെരുവും തീ വെന്തു.ഇന്നു(5-4-2010) മൂന്നു കൊല്ലം കഴിഞ്ഞു. നഗരതിൽ വാസ്തു അനുസരിച്ച് ഉള്ള പരമശായിപദം ഉണ്ടു
ചിത്ത്രത്തിൽ കാണുക.കമ്മട്ടപ്പറമ്പു ഇന്നു അഗ്രശാലപ്പറമ്പ് എന്നാണറിയുന്നതു.സാമൂതിരി പണമടിക്കുന്നതിന്രെ വിവരണമുണ്ട്.സാമൂതിരിക്കോവിലകം രേഖകൾ മലയാളൻ പരിശോധിച്ചതിന്രെ ഉത്തരവു കാണുക 1978ലാണു.ചരിത്ര ഗവേഷണത്തിൽ ഇത്തരം കാര്യങ്ങൾ ആരുംകണ്ടതായിപറ്യാറില്ല.നമ്മുടെ ചരിത്ര പഠനങ്ങൾ ദയനീയമാണു 5-4-2010

No comments: